ഭാഷോത്സവം 2024
ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ഓട്ടോണോമസ് മലയാളവിഭാഗവും ഫോക് ലോർ ക്ലബ്ബും സംയുക്തമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഭാഷോൽസവം നടത്തി. വ്യക്തിഗത രചനാമത്സരങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലുമായി എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ ആശംസ നേരുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.