കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സാംസ്കാരിക മന്ത്രാലയത്തിന്‍റെയും ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് മലയാളവിഭാഗം ബാലസാഹിത്യത്തെക്കുറിച്ച് ലിറ്റററി ഫോറം നടത്തി. ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ശ്രീ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.സാബു കോട്ടുക്കൽ, ഡോ.നെത്തല്ലൂർ ഹരികൃഷ്ണൻ, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജിസ്സി മാത്യു, മലയാള വിഭാഗം വകുപ്പധ്യക്ഷ പ്രൊഫ.ഡോ. ജയ്സി മോള്‍ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.