എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു
ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് മാർച്ച് 26 നു സമാപിച്ചു. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രകുമാർ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ഡോ തോമസ് ജോസഫ് പാറത്തറ അദ്ധ്യക്ഷത വഹിച്ചു. മാമ്പുഴക്കരി ലൂർദ് മാതാ പള്ളി വികാരി ഫാ എബി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. എൻ എസ് എസിന്റെ ദത്തു ഗ്രാമമായ മാമ്പുഴക്കരിയിൽ ആയിരുന്നു ക്യാമ്പിന്റെ പ്രധാന പരിപാടികൾ. മാർച്ച് 20 - നു ആരംഭിച്ച ക്യാമ്പിൽ വിവിധ വിഷയങ്ങളിലെ അവബോധന ക്ലാസുകൾ, തുണി സഞ്ചി നിർമാണ പരിശീലനം, സ്കൂൾ പരിസര ശുചീകരണം, നീർച്ചാൽ ശുചീകരണം, ഫലവൃക്ഷതോട്ട നിർമാണം, അടുക്കളത്തോട്ടം, കമ്പോസ്റ്റ് നിർമാണം, സ്കൂൾ ലൈബ്രറി പുനർ നിർമാണം തുടങ്ങിയ പരിപാടികൾ നടത്തി. സമാപന ദിവസം ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലുമായ് ചേർന്നു മെഡിക്കൽ ക്യാമ്പ് നടത്തി. പ്രോഗ്രാം ഓഫീസർമാരായ ഷെറിൻ ബാബു, ഡോ നയന ജോസഫ്, വോളന്റീർ സെക്രെട്ടറിമാരായ കൃപ സൂസൻ സണ്ണി, അപർണ എ, ജീസ സോവിച്ചൻ എന്നിവർ നേതൃത്വം നൽകി.